സൗദി: ഈദുൽ ഫിത്ർ മെയ് 2-ന്

Saudi Arabia

രാജ്യത്ത് ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് സൗദി റോയൽ കോർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 30-ന് രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 30, ശനിയാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, മെയ് 1, ഞായറാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും, ഈദുൽ ഫിത്ർ മെയ് 2-നായിരിക്കുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒമാൻ ഒഴികെയുള്ള മറ്റു അറബ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ മെയ് 2-നായിരിക്കും. ഒമാനിൽ മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം ഇന്ന് (2022 മെയ് 1) നടത്തുന്നതാണ്.