ദക്ഷിണ ഇറാനിൽ 2022 ജൂലൈ 23, ശനിയാഴ്ച രാത്രി റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യു എ ഇ സമയം രാത്രി 8.07-നാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.
ജൂലൈ 23-ന് യു എ ഇ സമയം രാത്രി 8:20-നാണ് NCM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ ഭൂചലനം നേരിയ തോതിൽ യു എ ഇയിൽ (ദുബായ്, ഷാർജ തുടങ്ങിയ ഇടങ്ങളിൽ) അനുഭവപ്പെട്ടതായി NCM അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെത്തുടർന്ന് യു എ ഇയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് NCM കൂട്ടിച്ചേർത്തു.