കുവൈറ്റ്: COVID-19 വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് ഏതാനം പേരിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 27-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

COVID-19 വൈറസിന്റെ XBB എന്ന വകഭേദം ഇവരിൽ സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വൈറസുകളിൽ ഇത്തരം ജനിതക പരിവര്‍ത്തനം സാധാരണമാണെന്നും അതിനാൽ ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വാക്സിനേഷൻ ഉൾപ്പടെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.