ഖത്തർ: നവംബർ 15-ന് ആസ്പയർ പാർക്കിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നു

GCC News

2022 നവംബർ 15-ന് ആസ്പയർ പാർക്കിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നതാണ്. 2022 നവംബർ 14-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ 2022 ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ള രാജ്യങ്ങൾ ഉൾപ്പെടെ 51 രാജ്യങ്ങളിൽ നടന്ന സ്വീകരണ പരിപാടികൾക്ക് ശേഷമാണ് ഫിഫ വേൾഡ് കപ്പ് ട്രോഫി ഖത്തറിലെത്തിയിരിക്കുന്നത്. 2022 നവംബർ 15, ചൊവ്വാഴ്ച നടക്കുന്ന പ്രത്യേക ചടങ്ങിൽ സന്ദർശകർക്ക് ഈ ട്രോഫി നേരിട്ട് കാണുന്നതിന് അവസരം ലഭിക്കുന്നതാണ്.

Source: qatar2022.qa

നവംബർ 15-ന് വൈകീട്ട് 4 മണി മുതൽ രാത്രി 10 മണിവരെയാണ് ഈ പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.