2022 ഡിസംബർ 20 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2022 ഡിസംബർ 19-ന് രാത്രിയാണ് മെട്രോ അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഡിസംബർ 20 മുതൽ ദോഹ മെട്രോ താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ട് സേവനങ്ങൾ നൽകുന്നതാണ്:
- ആഴ്ച തോറും ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ: രാവിലെ 5:30 മുതൽ രാത്രി 11:59 വരെ.
- വ്യാഴാഴ്ചകളിൽ: രാവിലെ 5:30 മുതൽ രാത്രി 1:00 മണി വരെ.
- വെള്ളിയാഴ്ചകളിൽ: ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 1:00 മണി വരെ.
- ശനിയാഴ്ചകളിൽ: രാവിലെ 6:00 മുതൽ രാത്രി 11:59 വരെ.
ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ മെട്രോ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചിരുന്നു.