അബുദാബി: 2020 അവസാനം വരെ ടോൾ ഫീസുകൾ ഒഴിവാക്കി

GCC News

അബുദാബിയിൽ നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച്ച പ്രഖ്യാപിച്ച എല്ലാ വാഹനങ്ങളെയും ടോൾ ഗേറ്റ് ഫീസിൽ നിന്ന് 2020 അവസാനം വരെ ഒഴിവാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട് സെന്റർ(ITC) അറിയിച്ചു. എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങൾക്കും ഈ ഇളവ് ബാധകമാണ്.

അബുദാബിയുടെ സാമ്പത്തിക രംഗത്തെ വളർച്ച ദ്രുതഗതിയിലാക്കുന്നതിനായി ആരംഭിച്ച Ghadan 21 പദ്ധതിയുടെ കീഴിൽ വരുന്ന ഈ സാമ്പത്തിക ഉത്തേജന നിർദ്ദേശങ്ങൾ അബുദാബിയുടെ സാമ്പത്തിക നേട്ടങ്ങളെ നിലനിർത്താനും, സ്വകാര്യ രംഗത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, സംരംഭകർക്ക് വായ്പകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും, പുതു സംരംഭകരെ ആകർഷിക്കുന്നതിനും ലക്ഷ്യമിടുന്നു.