ദുബായ്: പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ആരംഭിച്ചു

UAE

പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റിന് 2023 ഫെബ്രുവരി 1-ന് തുടക്കമായി. 2023 ഫെബ്രുവരി 1 മുതൽ 6 വരെയാണ് പതിനഞ്ചാമത് എമിറേറ്റ്സ് അന്താരാഷ്ട്ര സാഹിത്യ മേള സംഘടിപ്പിക്കുന്നത്.

ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലും വെച്ചാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് നടക്കുന്നത്.

പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റിന്റെ ഭാഗമായി, യു എ ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നീയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്ന് കുട്ടികളുമായി സംവദിക്കുന്നതാണെന്ന് മേളയുടെ സംഘാടകർ വ്യക്തമാക്കി. നിലവിൽ അദ്ദേഹം ആറ് മാസത്തെ സ്പേസ് മിഷന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലാണുള്ളത്.

എമിറേറ്റ്സ് ലിറ്ററേച്ചർ ഫൌണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്ക് വേണ്ടി അദ്ദേഹം നടത്തുന്ന പ്രഭാഷണം ഒരു പ്രത്യേക വെബ്സൈറ്റിലൂടെ തത്സമയം സ്‌കൂളുകളിലേക്ക് സംപ്രേക്ഷണം ചെയ്യുന്നതാണ്.

Cover Image: Dubai Media Office.