ഖത്തർ: ഫെബ്രുവരി 10 വരെ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

GCC News

രാജ്യത്ത് 2023 ഫെബ്രുവരി 8, ബുധനാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ഫെബ്രുവരി 7-ന് വൈകീട്ടാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

2023 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 10, വെള്ളിയാഴ്ച വരെ കാറ്റ് ശക്തമാകുമെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു. ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 8 മുതൽ അന്തരീക്ഷ താപനില താഴമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ തെക്കൻ മേഖലകളിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.