ഒമാൻ: മാർച്ച് 2-ന് ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്

Oman

2023 മാർച്ച് 2-ന് രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2023 മാർച്ച് 1-ന് വൈകീട്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് 2, വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെയാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു.

ഒമാനിലെ താഴെ പറയുന്ന റോഡുകളിലാണ് മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ ട്രക്കുകൾ നിരോധിച്ചിരിക്കുന്നത്:

  • മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ.
  • അൽ ദാഖിലിയ റോഡ് (മസ്കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്)
  • അൽ ബതീന ഹൈവേ (മസ്കറ്റ് – ഷിനാസ്)

Cover Image: Oman News Agency.