ദുബായ്: ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി 689 മില്യൺ ദിർഹം കരാർ നൽകി

featured UAE

ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി. 2023 ഒക്ടോബർ 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി നാല് പ്രധാന ഇന്റർസെക്ഷനുകൾ നിർമ്മിക്കുന്നതാണ്. ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ ആസയെൽ സ്ട്രീറ്റ് എന്നിവയുമായുള്ള ഇന്റർസെക്ഷനുകളിവ.

Source: Dubai RTA.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഹെസ്സ സ്ട്രീറ്റ് 4.5 കിലോമീറ്റർ (ഷെയ്ഖ് സായിദ് റോഡ് ഇന്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ വരെ) നീളത്തിൽ ഇരുവശത്തേക്കും നാല് വരി പാതയായി വികസിപ്പിക്കുന്നതാണ്. ഇരുവശത്തേക്കും മണിക്കൂറിൽ ഏതാണ്ട് 8000 വാഹനങ്ങൾ ഉൾക്കൊള്ളാവുന്ന രീതിയിൽ ഹെസ്സ സ്ട്രീറ്റിന്റെ ശേഷി 100 ശതമാനം ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Source: Dubai RTA.

ഇതോടൊപ്പം 13.5 കിലോമീറ്റർ നീളമുള്ള ഒരു സൈക്കിൾ പാതയും നിർമ്മിക്കുന്നതാണ്. ഷെയ്ഖ് സായിദ്, അൽ ഖൈൽ സ്ട്രീറ്റുകളുടെ ഇന്റർസെക്ഷനുകളിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള രണ്ട് പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നതാണ്.

Cover Image: Dubai RTA.