യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയിലെത്തി

UAE

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യു എ ഇയിലെത്തി. 2023 നവംബർ 30-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിലെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു.

Cover Image: @MEAIndia.

ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി 2023 നവംബർ 30-ന് ആരംഭിച്ചു.

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ഈ സമ്മേളനം.