ഖത്തർ: ഒരു മരണം; 58 പേർക്ക് കൂടി COVID-19

GCC News

ഖത്തറിൽ നിന്ന് ആദ്യ COVID-19 മരണം മാർച്ച് 28, ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. 57 കാരനായ ബംഗ്ളാദേശി പൗരനാണ് കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇദ്ദേഹം മാർച്ച് 16 മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ശനിയാഴ്ച്ച ഖത്തറിൽ നിന്ന് 58 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഖത്തറിൽ COVID-19 ബാധിച്ചവരുടെ എണ്ണം 590 ആയി.