ദുബായ്: 2025-ഓടെ 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് RTA

featured UAE

2025-ഓടെ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് കൊണ്ട് ദുബായ് നഗരത്തിന് ഇണങ്ങുന്ന രൂപഭംഗിയോടെയായിരിക്കും ഇവ നിർമ്മിക്കുന്നത്. ഏതാനം ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനായി 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും RTA അറിയിച്ചിട്ടുണ്ട്.