ഏഷ്യൻ കപ്പ്: പാലസ്തീൻ – ഹോങ്കോങ് (3 – 0)

Qatar

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ പാലസ്തീൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.

ഓദയ് ദബ്ബാഗ് (12′, 60′), സായിദ് ഖുൻബർ (48′) എന്നിവർ പാലസ്തീനു വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളുമായി പാലസ്തീൻ ഗ്രൂപ്പിൽ മൂന്നാമതെത്തി.