ദുബായ്: പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ജനുവരി 31 മുതൽ

GCC News

പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഇന്ന് (2024 ജനുവരി 31, ബുധനാഴ്ച) മുതൽ ആരംഭിക്കും. 2024 ജനുവരി 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2024 ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെയാണ് പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് (എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ) സംഘടിപ്പിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ, ചിന്തകർ തുടങ്ങിയവർ ഈ അന്താരാഷ്ട്ര സാഹിത്യ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി സാഹിത്യ സംഗമങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പടെ 160-ൽ പരം പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്.

സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി നേരിട്ട് സംവദിക്കുന്നതിനും ഈ മേള അവസരമൊരുക്കുന്നു. എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://emirateslitfest.com/ എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.