എമിറേറ്റ്സ് റോഡിലെ ഒരു മേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 9-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റ്സ് റോഡിലെ ഹത്ത റോഡ്, അൽ ഐൻ റോഡ് (ദുബായ് – അബുദാബി ദിശയിൽ) ഇന്റർസെക്ഷനുകൾക്കിടയിലുള്ള മേഖലയിലാണ് റോഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ മേഖലയിൽ പലയിടങ്ങളിലും ട്രാഫിക് വഴിതിരിച്ച് വിടുന്നത് മൂലം ഇതിലൂടെയുള്ള യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരാവുന്നതാണെന്ന് RTA അറിയിച്ചിട്ടുണ്ട്.
ഈ അറ്റകുറ്റപ്പണികൾ 2024 ഓഗസ്റ്റ് 31 വരെ തുടരും. ഇതോടെ ഈ കാലയളവിൽ ഈ മേഖലയിലൂടെയുള്ള യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.