സൗദി അറേബ്യ: റിയാദ് മെട്രോ ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്ന് സൂചന

featured GCC News

റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൂചന. സൗദി ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക്സ് സർവീസസ് മിനിസ്റ്റർ സലേഹ് അൽ ജാസാറിനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അധികൃതരും ഇക്കാര്യം അറിയിച്ചിരുന്നു.

ഒറ്റ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ മെട്രോ പദ്ധതിയായിരിക്കും റിയാദ് മെട്രോയെന്ന് അദ്ദേഹം സൂചിപ്പിച്ചു.