ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് ഏർപ്പെടുത്തി

featured GCC News

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് സേവനം ഏർപ്പെടുത്തിയതായി ഒമാൻ എയർപോർട്സ് അറിയിച്ചു. 2024 സെപ്റ്റംബർ 22-നാണ് ഒമാൻ എയർപോർട്സ് ഇക്കാര്യം അറിയിച്ചത്.

യാത്രികർക്ക് കൂടുതൽ സുഗമമായ പാർക്കിംഗ് സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്. വിമാനത്താവളത്തിലെത്തുന്നവർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് പാർക്കിംഗ് ടിക്കറ്റിൽ അടയാളപ്പെടുത്തിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത ശേഷം പാർക്കിംഗ് ഫീസ് അടയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഒമാൻ എയർപോർട്സ് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത് പേയ്‌മെന്റ് പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കുന്നതായും യാത്രികർക്ക് സമയം ലാഭിക്കുന്നതിന് ഇടയാക്കുന്നതായും അധികൃതർ വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടി.