അനിമേനിയ അബുദാബി ഫെസ്റ്റിവൽ ഒക്ടോബർ 23-ന് ആരംഭിക്കും

UAE

അനിമേനിയ അബുദാബി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 23-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലെ മനാരത് അൽ സാദിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന അനിമേനിയ അബുദാബി ഫെസ്റ്റിവൽ 2024 ഒക്ടോബർ 27 വരെ നീണ്ട് നിൽക്കും.

ഈ അനിമേ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനിമേ, വീഡിയോ ഗെയിമിംഗ് മേഖലകളിലെ പ്രമുഖർ അബുദാബിയിലെത്തുന്നതാണ്. ജെ-പോപ്പ് സംഗീതമേളകൾ, സംഗീതനിശകൾ, ജനപ്രിയ അനിമേ കഥാപാത്രങ്ങളുടെ വേഷങ്ങളണിഞ്ഞ് കൊണ്ടുള്ള പരിപാടികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.