സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഒക്ടോബർ 28, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2024 ഒക്ടോബർ 27-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൗണ്ട്എബൗട്ട് മുതൽ മസ്കറ്റ് വിലായത് വരെയുള്ള മേഖലയിലാണ് റോഡിന് ഇരുവശത്തും പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. ഈ നിരോധനം മൂന്ന് ദിവസം നീണ്ട് നിൽക്കും.
ഇത് സംബന്ധിച്ച അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Royal Oman Police.