സൗദി അറേബ്യ: റിയാദ് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

featured Saudi Arabia

റിയാദ് മെട്രോ പദ്ധതി 2024 നവംബർ 27, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദാണ് റിയാദ് മെട്രോ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Source: Saudi Press Agency.

ഉദ്ഘാടനത്തിന്റെ ഭാഗമായി റിയാദ് മെട്രോയുടെ സവിശേഷതകൾ എടുത്ത് കാട്ടുന്ന ഒരു പ്രത്യേക ഡോക്യുമെന്ററി ചിത്രം അദ്ദേഹത്തിനായി പ്രദർശിപ്പിച്ചിരുന്നു.

Source: Saudi Press Agency.

ഒറ്റ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ മെട്രോ പദ്ധതിയായിരിക്കും റിയാദ് മെട്രോ. പൂർണ്ണമായും സ്വയമേവ പ്രവർത്തിക്കുന്ന ട്രെയിനുകൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന മെട്രോ സ്റ്റേഷനുകൾ തുടങ്ങിയവ റിയാദ് മെട്രോയുടെ സവിശേഷതകളാണ്.

Source: Saudi Press Agency.

176 കിലോമീറ്റർ ദൈർഘ്യമുള്ള റിയാദ് മെട്രോയുടെ ഭാഗമായി ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് നിർമ്മിക്കുന്നത്. ഇതിൽ അറുപത് കിലോമീറ്റർ ഭൂമിയ്ക്കടിയിലൂടെയാണ്. ആകെ 85 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുന്ന റിയാദ് മെട്രോയുടെ ഭാഗമായി 183 ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.