ദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ, റെയിൽ ഗ്രൈൻഡിങ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. വാർഷിക മെയിന്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
. @rta_dubai completes the maintenance and refurbishment of metro trains as well as rail grinding works, as part of its annual preventive maintenance programme. This process aims to enhance the efficiency, safety, and sustainability of #Dubai Metro assets.https://t.co/W92MIYJ06X pic.twitter.com/tTgnOy3Vnk
— Dubai Media Office (@DXBMediaOffice) December 9, 2024
ഇതിന്റെ ഭാഗമായി 79 മെട്രോ ട്രെയിനുകൾ പുതുക്കിപ്പണിയുകയും, അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ 189 കിലോമീറ്റർ നീളത്തിൽ റെയിൽ ഗ്രൈൻഡിങ് പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
Cover Image: Dubai Media Office.