ദുബായ്: ഒമർ ബിൻ അൽ ഖത്തബ്, അൽ മക്തൂം സ്ട്രീറ്റുകളുടെ ഇന്റർസെക്‌ഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

featured UAE

ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി അഞ്ഞൂറ് മീറ്ററോളം ദൂരത്തിൽ റോഡ് നവീകരണ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ നവീകരണത്തിന്റെ ഭാഗമായി ക്ലോക്ക് ടവർ റൌണ്ട് എബൌട്ടിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി ഒരു പ്രത്യേക ലൈൻ പുതിയതായി നിർമ്മിച്ചിട്ടുണ്ട്.

ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റിലൂടെ അൽ ഖലീജ് സ്ട്രീറ്റിൽ നിന്ന് ക്ലോക്ക് ടവർ മേഖലയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായുള്ള ഒരു പുതിയ ലൈനും RTA നിർമ്മിച്ചിട്ടുണ്ട്. ഈ ഇന്റർസെക്ഷനിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണം ഉയർത്തിക്കൊണ്ട് ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

ഈ നവീകരണ പ്രവർത്തനങ്ങളിലൂടെ ഇന്റർസെക്ഷനിലൂടെ കടന്ന് പോകാവുന്ന വാഹനങ്ങളുടെ ശേഷി 20 ശതമാനം ഉയർത്തിയതോടെ തിരക്കേറിയ സമയങ്ങളിൽ ഇതിലെ സഞ്ചരിക്കുന്നതിന് ആവശ്യമായി വന്നിരുന്ന യാത്രാ സമയം 160 സെക്കന്റിൽ നിന്ന് 75 സെക്കന്റായി കുറയ്ക്കാനായതായി RTA വ്യക്തമാക്കിയിട്ടുണ്ട്.