വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 28-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
رياح شمالية غربية من نشطة إلى قوية السرعة خلال عطلة نهاية الأسبوع #قطر
— أرصاد قطر (@qatarweather) January 28, 2025
Northwesterly winds ranging from fresh to strong are expected over the weekend #Qatar pic.twitter.com/3nPxsg2gYM
ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 30, വ്യാഴാഴ്ച മുതൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ സാഹചര്യം വാരാന്ത്യം വരെ തുടരുന്നതാണെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ രാജ്യത്തെ അന്തരീക്ഷ താപനില വളരെയധികം താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.