ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 30-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#RTA executed three major traffic improvements on Sheikh Zayed Road to enhance road capacity and efficiency. These measures align with RTA’s strategic plans to develop the road network and mobility systems, ensuring smooth traffic flow in key areas to keep pace with #Dubai's… pic.twitter.com/tGcM87MRP0
— RTA (@rta_dubai) January 30, 2025
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന ഗതാഗത പരിഷ്കാരങ്ങളാണ് ഷെയ്ഖ് സായിദ് റോഡിൽ നടപ്പിലാക്കിയിരിക്കുന്നത്. ഈ റോഡിലെ ട്രാഫിക് സുഗമമാക്കുന്നതിനും, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന മൂന്ന് ഗതാഗത പരിഷ്കാരങ്ങളാണ് ഷെയ്ഖ് സായിദ് റോഡിൽ നടപ്പിലാക്കിയിരിക്കുന്നത്:
- ഉം അൽ ഷെയ്ഫ് സ്ട്രീറ്റ്, അൽ മനാരാ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ റോഡ് കൂടിച്ചേരുന്ന ദൂരം അബുദാബി ദിശയിൽ നീട്ടിയിട്ടുണ്ട്. ഇതിന് പുറമെ അൽ മനാരയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരു അധിക ലെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്.
- ദുബായ് മാളിനരികിൽ ഷെയ്ഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്റർചേഞ്ച് ദിശയിൽ ഷാൻഗ്രില്ല ഹോട്ടലിന് മുൻപിലുള്ള സർവീസ് റോഡിലെ എക്സിറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സർവീസ് റോഡിൽ നിന്ന് അൽ സഫ സ്ട്രീറ്റ്, ദുബായ് മാൾ എന്നിവയിലേക്കുള്ള എക്സിറ്റുകളുടെ ദൂരം നീട്ടിയിട്ടുണ്ട്.
- അൽ മാറാബി സ്ട്രീറ്റ്, അൽ മനാരാ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ റോഡ് കൂടിച്ചേരുന്ന ദൂരം അബുദാബി ദിശയിൽ നീട്ടിയിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇത് സഹായകമാണ്.
Cover Image: Dubai Media Office.