ദുബായ്: മെട്രോ റെയിൽ ട്രാക്കുകൾ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി RTA

featured UAE

മെട്രോ റെയിൽ ട്രാക്കുകളുടെ സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന ഈ റോബോട്ടിക് സംവിധാനം ഓട്ടോമേറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻസ്‌പെക്ഷൻ സിസ്റ്റം (ARIIS) എന്നാണ് അറിയപ്പെടുന്നത്. കെഒലീസ് MHI, ഫ്യൂച്ചർ മെയിന്റനൻസ് ടെക്‌നോളജീസ് (FMT) എന്നിവരുമായി സഹകരിച്ചാണ് RTA ഈ സംവിധാനം നടപ്പിലാക്കുന്നത്.

Source: Dubai Media Office.

ദുബായ് മെട്രോയുടെ അറ്റകുറ്റപ്പണികൾ തീർക്കുന്ന നടപടികൾ കൂടുതൽ മികച്ചതാക്കുന്നതിന് ARIIS സംവിധാനം സഹായകമാകുന്നതാണ്.

അതിനൂതന ലിഡാർ സെൻസറുകൾ, ലേസർ സംവിധാനങ്ങൾ, 3D കാമറകൾ മുതലായവ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം മെട്രോയുടെ പ്രവർത്തനം തടസപ്പെടുത്താതെ തന്നെ റെയിൽ ട്രാക്കുകൾ, മറ്റു അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സ്വയമേവ പരിശോധിക്കുന്നതിന് സാധ്യമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.