അൽ ഖുദ്ര റോഡിൽ 2025 ജൂൺ 22, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 21-നാണ് RTA ഇക്കാര്യം അറിയിച്ചത്.
انطلاقاً من سعيها الدائم نحو حركة مرور أكثر سلاسة في #دبي، وضمن خططها لتطوير تقاطعات شارع القدرة، تعلمكم #هيئة_الطرق_و_المواصلات بتطبيق تحويلة مرورية مؤقتة على شارع القدرة عند تقاطع المرابع العربية بدءًا من تاريخ 22 يونيو 2025 ولمدة 5 أشهر بهدف تنفيذ أعمال الجسور. لضمان تنقل سلس… pic.twitter.com/SKTCu5ypLH
— RTA (@rta_dubai) June 21, 2025
അൽ ഖുദ്ര റോഡിൽ അറേബ്യൻ റാഞ്ചസ് ഇന്റർസെക്ഷനിലാണ് ഈ ഗതാഗത നിയന്ത്രണം. 2025 ജൂൺ 22 മുതൽ അഞ്ച് മാസത്തെ കാലയളവിലേക്കാണ് ഈ പ്രദേശത്ത് ട്രാഫിക് വഴിതിരിച്ച് വിടുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
മേഖലയിലെ ഒരു പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണിത്. അൽ ഖുദ്ര റോഡിലെ ഇന്റർസെക്ഷനുകളിലെ ട്രാഫിക് സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ താഴെ പറയുന്ന രീതിയിലാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്:
- അൽ ഖുദ്ര റോഡിന്റെയും അറേബ്യൻ റാഞ്ചസ്, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവയുടെയും ഇന്റർസെക്ഷനിലുള്ള ട്രാഫിക് സിഗ്നൽ ഒഴിവാക്കും.
- ഇന്റർസെക്ഷന് പുറത്തുള്ള ഗതാഗതം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിൽ ഇരുവശത്തേക്കും പോകുന്ന രീതിയിൽ വഴിതിരിച്ച് വിടുന്നതാണ്.
- രണ്ട് സിഗ്നൽ-ഫ്രീ യു-ടേൺ ഏർപ്പെടുത്തും.
Cover Image: Dubai Media Office.

