ഷാർജ: പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു

featured GCC News

പൊതുസമൂഹവുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി ഷാർജ പോലീസ് ഒരു പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു. 2025 ജൂൺ 24-നാണ് ഷാർജ പോലീസ് ഇക്കാര്യം അറിയിച്ചത്.

പോലീസുമായുള്ള പൊതുജനങ്ങളുടെ ആശയവിനിമയം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, ഇതിലൂടെ പൊതുജനങ്ങൾക്കിടയിൽ നിന്ന് വിവിധ സംഭവങ്ങൾ സംബന്ധിച്ച പോലീസിലേക്കുള്ള റിപ്പോർട്ടിങ് കൂടുതൽ സുഗമമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീറിന്റെ നേതൃത്വത്തിലാണ് ഈ പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി കൂടുതൽ മികച്ച പട്രോളിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും, സമൂഹത്തിൽ ഇവരുടെ സാന്നിദ്ധ്യം കൂട്ടുന്നതിനും, സമൂഹത്തിനിടയിൽ സാമൂഹിക സുരക്ഷ, മുൻകരുതൽ എന്നിവ സംബന്ധിച്ച ഒരു സംസ്കാരം വളർത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.