ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.
أنجزت #هيئة_الطرق_و_المواصلات 3 تحسينات مرورية في منطقة الخليج التجاري، وشملت التحسينات توسيع وتطوير عدد من المواقع المتفرقة على امتداد الشارع، لرفع انسيابية حركة المركبات وتعزيز السلامة المرورية في المنطقة، التي ترتبط مباشرة بشارع الشيخ زايد وشارع الخيل، وتخدم هذه التحسينات… pic.twitter.com/Z5ooxm5My0
— RTA (@rta_dubai) June 25, 2025
ഈ മേഖലയിലെ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനും, തിരക്ക് കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് RTA മൂന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

മേഖലയിൽ താഴെ പറയുന്ന നവീകരണ പ്രവർത്തനങ്ങളാണ് RTA നടപ്പിലാക്കിയിരിക്കുന്നത്:
- ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡിന് ഇരുവശത്തുമുള്ള വിവിധ മേഖലകളിൽ നവീകരണം നടപ്പിലാക്കി.
- ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായി പോകുന്ന പാതയെ നിലവിലെ ടു-വേയിൽ നിന്ന് വൺ-വേയാക്കി മാറ്റി.
- അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, അൽ ഖലീജ് അൽ തെജരി 1 സ്ട്രീറ്റ് എന്നിവയുമായുള്ള ഇന്റർസെക്ഷനിൽ ഒരു 100 മീറ്റർ നീളമുള്ള സ്റ്റോറേജ് ലെയിൻ നിർമ്മിച്ചു.
- അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ നിന്ന് ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള പാലം വിപുലീകരിച്ചു.
Cover Image: Dubai RTA.

