രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുള്ള മരുഭൂമേഖലകളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂൺ 30-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.
لمستخدمي الطُرق في المناطق الصحراوية بمختلف المحافظات .. رياح نشطة تؤدي إلى تكدُّس الرمال وانخفاض مستوى الرؤية الأفقية بسبب تصاعد الغبار، يُرجى الانتباه والحذر.
— شرطة عُمان السلطانية (@RoyalOmanPolice) June 30, 2025
رافقتكم السلامة#شرطة_عمان_السلطانية pic.twitter.com/mOHTnctSQQ
വിവിധ ഗവർണറേറ്റുകളിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് മൂലം റോഡിൽ മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ശക്തമായ പൊടിക്കാറ്റിൽ റോഡിലെ കാഴ്ച മറയുന്നതിനാൽ ഡ്രൈവർമാർ വളരെയധികം ജാഗ്രതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യേണ്ടതാണ്.

