രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2025 ജൂൺ 30, തിങ്കളാഴ്ച മുതൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ മണൽക്കാറ്റിന് സാധ്യതയുണ്ട്. ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, മദീന, അസീർ, നജ്റാൻ മേഖലകളിലും, ജിദ്ദ മുതൽ ജസാൻ വരെയുള്ള തീരദേശപാതയുടെ പ്രദേശങ്ങളിലും ശക്തമായ കാറ്റ് തുടരുന്നതിന് സാധ്യതയുണ്ട്.
Cover Image: Dust storm file photo from Saudi Press Agency.

