ദുബായ്: റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതിയുടെ ആദ്യ കരാർ അനുവദിച്ചു

featured GCC News

റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ കരാർ അനുവദിച്ചു. ആകെ 650 മില്യൺ ദിർഹം ചെലവഴിച്ചാണ് ദുബായ് മുനിസിപ്പാലിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ആദ്യ ഘട്ടത്തിലെ കരാർ 100 മില്യൺ ദിർഹം മൂല്യമുള്ളതാണ്. ആകെ രണ്ട് ഘട്ടങ്ങളിലായാണ് റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതി നടപ്പിലാക്കുന്നത്.

Source: Dubai Media Office.

2026 അവസാനത്തോടെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Source: Dubai Media Office.

ഈ പദ്ധതിയിലൂടെ റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള ജലാശയങ്ങളുടെ ആകെ വിസ്തൃതി 144% ഉയർത്തുന്നതിനും, കണ്ടൽക്കാടുകളുടെ സമൃദ്ധി 60% കൂട്ടുന്നതിനും ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.

കാർബൺ ഡയോക്‌സൈഡ് ആഗിരണത്തിന്റെ തോത് 60% കൂട്ടുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതോടൊപ്പം ഇക്കോ-ടൂറിസം വളർത്തുന്നതിനും ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.