ബുർജ് അൽ സഹ്വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 2025 ജൂലൈ 13 മുതൽ താത്കാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂലൈ 12-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#بلدية_مسقط ستقوم بإغلاق كلي لمخرج دوار برج الصحوة المؤدي الى شارع السلطان قابوس
— بلدية مسقط (@M_Municipality) July 12, 2025
بإتجاه (ولاية السيب / بركاء / صحار)@roptraffic @Oman_GC #مسقط_مستدامة_مزدهرة #مسقط_بكم_أجمل pic.twitter.com/aplWZNSgrd
സീബ്, ബർഖ, സൊഹാർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന എക്സിറ്റണിത്. 2025 ജൂലൈ 13 മുതൽ ഓഗസ്റ്റ് 14 വരെയാണ് ഈ എക്സിറ്റ് പൂർണ്ണമായി അടച്ചിടുന്നത്.

മേഖലയിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

