രാജ്യത്തെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് അറിയിച്ചു. 2025 ജൂലൈ 20-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تنظيماً لقطاع المطاعم، أصدرت #وزارة_البلديات_والإسكان اشتراطات المطاعم الفاخرة لتشجيع الاستثمار وتطوير بيئة الأعمال.
— وزارة البلديات والإسكان (@saudimomrah) July 20, 2025
لنمتثل.. #لأنها_بلدي
സൗദി അറേബ്യയിലെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകളുടെ പ്രവർത്തനം ഏകീകരിക്കുന്നതിനായാണിത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, ഈ മേഖലയിലെ വാണിജ്യാവസരങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സൗദി അറേബ്യയിലെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനകൾ:
- മികച്ചതും, അത്യാധുനികവുമായ ഡൈനിംഗ് അനുഭവങ്ങൾ നൽകുന്ന
- ഇത്തരം റെസ്റ്റോറന്റുകളിൽ എത്തുന്നവരെ പ്രവേശനകവാടങ്ങളിൽ സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- വാലറ്റ് പാർക്കിംഗ് സേവനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- ഡ്രസ്സ് കോഡ് പോളിസി ഏർപ്പെടുത്തിയിട്ടുണ്ട്.
- ഇത്തരം റെസ്റ്റോറന്റുകളിൽ ഉപഭോക്താക്കൾക്ക് കാണാനിടയാകുന്ന ഇടങ്ങളിൽ കാഷ്യർ കൗണ്ടറുകൾ ഉണ്ടായിരിക്കരുത്.
- ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകളിൽ ഡ്രൈവ്-ത്രൂ സേവനങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്.
- ഇത്തരം റെസ്റ്റോറന്റുകളിൽ നിന്ന് അതിഥികൾക്ക് ആഡംബര ഡൈനിങ്ങ് അനുഭവങ്ങളാണ് ഉറപ്പാക്കേണ്ടതെന്നും ഫാസ്റ്റ് സർവീസ്, വിൻഡോ സർവീസ് തുടങ്ങിയ അതിവേഗ സേവനങ്ങൾ ഇവിടങ്ങളിൽ അനുവദിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
- ഡിജിറ്റൽ റിസർവേഷൻ സംവിധാനം ഉറപ്പാക്കേണ്ടതാണ്.
- പരാതികൾ നൽകുന്നതിനുള്ള സംവിധാനം ഉറപ്പാക്കേണ്ടതാണ്.
- ഇത്തരം റെസ്റ്റോറന്റുകളിൽ ഒരുക്കുന്ന മെനുവിൽ അപറ്റൈസർ, മെയിൻ കോഴ്സ്, ഡെസ്സേർട് എന്നിങ്ങനെ ചുരുങ്ങിയത് മൂന്ന് പ്രധാന വിഭാഗങ്ങളിൽ പെടുന്ന ഭക്ഷണവിഭവങ്ങൾ ഉണ്ടായിരിക്കണം.
- ഇത്തരം റെസ്റ്റോറന്റുകളിൽ ഒരു അംഗീകൃത ഫുഡ് ഹെൽത്ത് ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റിനെ നിർബന്ധമായും നിയമിക്കേണ്ടതാണ്.
- കോട്ട് ഹാങ്ങറുകൾ, ബാഗ് ഹോൾഡറുകൾ എന്നിവ ഉണ്ടായിരിക്കണം.
- ഡെലിവറി ആപ്പുകളിലൂടെ വരുന്ന ഓർഡറുകൾ നൽകുന്നതിനായി മറ്റു അതിഥികൾക്ക് കാണാനാകാത്ത രീതിയിലുള്ള ഒരു പ്രത്യേക പിക്കപ്പ് ഏരിയ ഒരുക്കേണ്ടതാണ്.
- ഈ പുതിയ നിബന്ധനകൾ പ്രകാരം റെസ്റ്റോറന്റ് ശൃംഖലകൾക്ക് ഒരു നഗരത്തിൽ തങ്ങളുടെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിന്റെ ഒരു ബ്രാഞ്ച് നടത്തുന്നതിന് മാത്രമാണ് അനുമതി നൽകുന്നത്.
- എല്ലാ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകളും തങ്ങളുടെ ബ്രാൻഡ് ട്രേഡ് മാർക്ക് ബന്ധപ്പെട്ട സൗദി വകുപ്പുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Cover Image: Saudi Press Agency.

