അബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അബുദാബിയിൽ പാർക്കിങ്ങ് ഫീസ് നൽകാതെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പല മേഖലകളിലും അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിൽ സമൂഹത്തിനു ആശ്വാസമേകാനായി യു എ ഇ കൈക്കൊള്ളുന്ന നിരവധി പദ്ധതികളുടെ ഭാഗമായി മാർച്ച് 30 മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കാൻ തീരുമാനിച്ചിരുന്നു. ഈ നടപടിയാണ് ഇപ്പോൾ നീട്ടിനൽകിയിരിക്കുന്നത്.