ബഹ്‌റൈൻ: 1409 പരിശോധനകൾ നടത്തിയതായി LMRA

Bahrain

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 1409 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2025 ജൂലൈ 28-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2025 ജൂലൈ 20 മുതൽ 26 വരെയുള്ള കാലയളവിൽ 1409 പരിശോധനകളാണ് LMRA നടത്തിയത്.

ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 15 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 120 പ്രവാസികളെ നാട് കടത്തിയതായും LMRA കൂട്ടിച്ചേർത്തു.