യു എ ഇ പ്രസിഡന്റ് ദുബായ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2025 ജൂലൈ 31-ന് അബുദാബിയിലെ ഖസ്ർ അൽ ഷാതിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

ദേശീയ കാര്യങ്ങൾ, പൗരന്മാരുടെ ക്ഷേമം, യു എ ഇയുടെ പുരോഗതി ശക്തിപ്പെടുത്തുന്നതിനും അതിന്റെ അഭിലാഷമായ ദേശീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങൾ എന്നിവ നേതാക്കൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ജനറൽ പദവിലേക്ക് തന്നെ തിരഞ്ഞെടുത്തതിനുള്ള കൃതജ്ഞത ഷെയ്ഖ് ഹംദാൻ യു എ ഇ പ്രസിഡന്റിനെ അറിയിച്ചു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.