ഷാർജ: അൽ മജാസ് 3 മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

featured GCC News

അൽ മജാസ് 3 മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 7 മുതലാണ് ഈ നിയന്ത്രണം.

അൽ മജാസ് 3 മേഖലയിലെ കോർണിഷ് റോഡ് മുതൽ അൽ ഇന്ദിഫാദ റോഡ് വരെയുള്ള ഭാഗമാണ് താത്കാലികമായി അടച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും, അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഒരു നിർമ്മാണപദ്ധതിയുടെ ഭാഗമായാണ് ഈ നിയന്ത്രണം.