ഈ വാരാന്ത്യത്തിൽ രാജ്യത്തിന്റ ഏതാനം ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 7-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
الطقس لعطلة نهاية الأسبوع #قطر
— أرصاد قطر (@qatarweather) August 7, 2025
Weather forecast for the weekend #Qatar pic.twitter.com/hFkONxdSes
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഏതാനം ഇടങ്ങളിൽ 2025 ഓഗസ്റ്റ് 8, വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഓഗസ്റ്റ് 8, 9 തീയതികളിൽ പകൽ സമയങ്ങളിൽ ചൂട് കൂടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 9, ശനിയാഴ്ച ഖത്തറിലെ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.

