അബുദാബി: സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിക്കുന്നതായി ഇൻഡിഗോ

featured GCC News

2025 ഓഗസ്റ്റ് 11 മുതൽ അബുദാബിയിൽ നിന്ന് സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിക്കുന്നതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന ഇൻഡിഗോ യാത്രികർക്കായാണ് സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിക്കുന്നത്. ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇൻഡിഗോ യാത്രികർക്ക് തങ്ങളുടെ വിമാനസമയത്തിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ മുൻപായി ബാഗേജുകൾ ചെക്ക്-ഇൻ ചെയ്യുന്നതിനും, ബോർഡിങ് പാസ്സ് നേടുന്നതിനും സാധിക്കുന്നതാണ്.

ഓഗസ്റ്റ് 11 മുതൽ അബുദാബി ക്രൂയിസ് ടെർമിനൽ – 1, യാസ് മാൾ സിറ്റി ചെക്ക്-ഇൻ, മുസ്സഫയിലെ അൽ അർസാഖ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സിറ്റി ചെക്ക്-ഇൻ (മുസഫ ഷാബിയാ – 11, അൽ മദിന ഹൈപ്പർമാർക്കറ്റിന് പിറക് വശം) എന്നിവിടങ്ങളിൽ നിന്ന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അൽ ഐനിൽ നിന്നുള്ള സിറ്റി ചെക്ക്-ഇൻ സേവനം 2025 സെപ്റ്റംബർ 1 മുതൽ ലഭ്യമാക്കുന്നതാണ്.