അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ആരംഭിച്ചു

featured GCC News

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ആരംഭിച്ചു. 2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ചയാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ആരംഭിച്ചത്.

യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Source: Abu Dhabi Media Office.

തുടർന്ന് അദ്ദേഹം അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾ, പരിപാടികൾ എന്നിവ സന്ദർശിച്ചു.

Source: Abu Dhabi Media Office.

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2025 ഓഗസ്റ്റ് 24-ന് സമാപിക്കും. അബുദാബി കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടൽ ആൻഡ് റിസോർട്ടിൽ വെച്ചാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

അബുദാബി സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ അബുദാബി ചെസ്സ് ആൻഡ് മൈൻഡ് ഗെയിംസ് ക്ലബാണ് ഈ മത്സരം ഒരുക്കുന്നത്. ആകെ 500,000 ദിർഹമാണ് ഈ മത്സരത്തിലെ സമ്മാനത്തുക.

82 രാജ്യങ്ങളിൽ നിന്നുള്ള മൂവ്വായിരത്തിലധികം പേർ ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.