ദെയ്റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Municipality announces the completion of a landmark heritage development project in Deira’s markets, which includes the creation of three heritage tourist trails covering a total length of 1,784 metres at a cost of nearly AED9.5 million. The project preserves the historic… pic.twitter.com/oz3OoffNfA
— Dubai Media Office (@DXBMediaOffice) August 24, 2025
ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്കായി ദെയ്റ മാർക്കറ്റുകളിൽ മൂന്ന് പൈതൃക ടൂറിസ്റ്റ് പാതകൾ നിർമ്മിച്ചിട്ടുണ്ട്. ഏതാണ്ട് 9.5 മില്യൺ ദിർഹം ചെലവിൽ ആകെ 1,784 മീറ്റർ നീളത്തിലാണ് ഈ പാതകൾ ഒരുക്കിയിരിക്കുന്നത്.
ദെയ്റയിലെ പരമ്പരാഗത ചന്തകളുടെ ചരിത്രപരമായ സ്വാഭാവികത സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആകെ 25800 സ്ക്വയർ മീറ്റർ വികസിപ്പിച്ചിട്ടുണ്ട്.
മേഖലയിലെ ഏഴ് പരമ്പരാഗത ചന്തകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മൂന്ന് പൈതൃക ടൂറിസ്റ്റ് പാതകൾ ഒരുക്കിയിരിക്കുന്നത്. ദെയ്റ ഗ്രാൻഡ് സൂഖിലെ അഞ്ഞൂറിൽപ്പരം വ്യാപാരശാലകൾക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാകുന്നതാണ്.
Cover Image: Dubai Media Office.

