ദുബായ്: എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബിയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി RTA

UAE

എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബി ദിശയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 സെപ്റ്റംബർ 1-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് – അൽ ഐൻ റോഡിലൂടെ വരുന്നവർക്ക് ഉപയോഗിക്കാവുന്ന എമിറേറ്റ്സ് റോഡിലെ എക്സിറ്റാണ് താത്‌കാലികമായി അടച്ചിടുന്നത്. ഇതോടൊപ്പം ദുബായിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ബാധകമാകുന്ന രീതിയിൽ ഒരു ലെയിൻ താത്‌കാലികമായി അടയ്ക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.

ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ റോഡ് സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ അറ്റകുറ്റപ്പണികൾ നടത്തുന്നത്.