റോഡുകളിലേക്ക് അലക്ഷ്യമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 2025 സെപ്റ്റംബർ 5-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة " #لكم_التعليق " فيديو لحادث بسبب دخول الطريق دون التأكد من خلوه من المركبات . وأكدت أن مخالفة دخول الطريق دون التأكد من خلوه هي 400 د.إ، و4 نقاط مرورية..
— شرطة أبوظبي (@ADPoliceHQ) September 5, 2025
التفاصيل :https://t.co/zSVNgD3SZJ pic.twitter.com/nyphIZwHhM
പ്രധാനറോഡുകളിലേക്കും മറ്റും പ്രവേശിക്കുന്നതിന് മുൻപായി റോഡിൽ മറ്റു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
ഒരു പ്രധാന റോഡിലേക്ക് ഇത്തരത്തിൽ അശ്രദ്ധമായി പ്രവേശിച്ച് കൊണ്ട് വാഹനാപകടത്തിലേക്ക് നയിച്ച ഒരു വാഹനനത്തിന്റെ വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം അപകടങ്ങൾ തടയുന്നതിനായി കൈകൊള്ളാവുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ടതാണ്.
- വാഹനത്തിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കേണ്ടതാണ്.
- മുൻപിൽ മറ്റൊരു വാഹനം നിർത്തിയിട്ടിട്ടുണ്ടെങ്കിൽ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ടതാണ്.
- മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്.
- തിരിയുന്നതിന് മുൻപായി റോഡിൽ മറ്റു വാഹനങ്ങളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
Cover Image: Screen grab from video shared by @ADPoliceHQ.

