ഓൺലൈനിൽ അപരിചിതരുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനായി സമൂഹത്തിലെ മുഴുവൻ പേരും സൈബറിടങ്ങളിൽ ജാഗ്രതയോടെ ഇടപഴകണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
"لا تتحدّث مع الغرباء.. نصيحة لكل الأعمار"
— وزارة الداخلية (@moiuae) September 8, 2025
وزارة الداخلية وشرطة دبي بالتعاون مع Visa تطلقان حملة وطنية للتصدي للاحتيال والجرائم الإلكترونية، بهدف تعزيز الوعي المجتمعي وحماية الجميع من المخاطر الرقمية عبر الإنترنت ووسائل التواصل….معاً نحو مجتمع أكثر أمناً آمن
التفاصيل:… pic.twitter.com/a97uPXEzT4
ഇതുമായി ബന്ധപ്പെട്ട് യു എ ഇ ആഭ്യന്തര മന്ത്രാലയം, ദുബായ് പോലീസ് ജനറൽ കമാൻഡ്, ഡിജിറ്റൽ പേയ്മെന്റ്സ് മേഖലയിലെ അതികായരായ വിസ എന്നിവർ ചേർന്ന് രാജ്യവ്യാപമായി ഒരു ബോധവത്കരണ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
“അപരിചിതരുമായി സംസാരിക്കരുത് – എല്ലാ പ്രായത്തിലുള്ളവർക്കും പിന്തുടരാവുന്ന ഉപദേശം” എന്ന ആശയത്തിലൂന്നിയാണ് ഈ ബോധവത്കരണ പരിപാടി ഒരുക്കുന്നത്. സൈബർകുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയ്ക്കെതിരെ വ്യക്തികളെ ബോധവത്കരിക്കുന്നതിനും, ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

