ഖത്തർ: അൽ വക്ര റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

2025 സെപ്റ്റംബർ 20 മുതൽ അൽ വക്ര റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, അൽ വക്ര റോഡിൽ ദോഹയിൽ നിന്ന് അൽ വക്രയിലേക്കുള്ള ദിശയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: @AshghalQatar.

ഈ ദിശയിൽ റാസ് ബു ഫോണ്ടാസ് ഇന്റർചേഞ്ച് മുതൽ 300 മീറ്റർ ദൈർഘ്യത്തിലുള്ള മേഖലയിൽ ഫാസ്റ് ലെയിൻ അടച്ചിടുന്നതാണ്.

2025 സെപ്റ്റംബർ 20 മുതൽ നാല്പത് ദിവസത്തേക്കാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.