രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 സെപ്റ്റംബർ 21-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
من المتوقع أن تتأثر البلاد برياح شمالية غربية من نشطة إلى قوية السرعة يومي الثلاثاء و الاربعاء 23-24 سبتمبر 2025. قد تتسبب في إثارة الغبار وتدني مدى الرؤية الأفقية على بعض المناطق مع استمرار التحذيرات البحرية خلال هذه الفترة.#قطر
— أرصاد قطر (@qatarweather) September 21, 2025
The country is expected to be affected by… pic.twitter.com/3v62u7gRrR
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 സെപ്റ്റംബർ 23, 24 തീയതികളിൽ ശക്തമായ കാറ്റിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം തുറന്ന ഇടങ്ങളിൽ കാഴ്ച മറയുന്നതിന് സാധ്യതയുണ്ട്.

