ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലെ 2026-2027 അധ്യയന വർഷത്തേക്കുള്ള ഒന്നാം ഗ്രേഡ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 21-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#إعلان | تعلن وزارة التربية والتعليم عن فتح باب التسجيل للطلبة المستجدين بالصف الأول بالمدارس الخاصة للعام الدراسي 2027/2026م.#تعلم_مستدام pic.twitter.com/ib78xfMken
— وزارة التربية والتعليم – سلطنة عُمان (@EduGovOman) September 21, 2025
ഈ അറിയിപ്പ് പ്രകാരം ഇവരുടെ രജിസ്‌ട്രേഷൻ 2025 ഒക്ടോബർ 15-ന് ആരംഭിക്കുന്നതാണ്. ഇത് 2026 ജൂലൈ 9 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2019 ജൂലൈ 1-നും, 2021 ജൂലൈ 1-നും ഇടയിൽ ജനിച്ചിട്ടുള്ള കുട്ടികൾക്ക് മാത്രമാണ് ഈ രജിസ്ട്രേഷനിൽ പങ്കെടുക്കുന്നതിന് അനുമതി. ഈ പ്രായപരിധിയ്ക്ക് പുറത്തുള്ള കുട്ടികളുടെ രജിസ്ട്രഷൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത്തരം അപേക്ഷകൾ നൽകുന്ന പ്രവാസികൾക്ക് ഒമാനിൽ നിന്നുള്ള സാധുതയുള്ള റെസിഡൻസ് കാർഡ് നിർബന്ധമാണ്. ഓൺലൈനിലൂടെയാണ് ഈ അപേക്ഷകൾ നൽകേണ്ടത്.

