സംസ്ഥാനത്ത് ഒരാൾക്ക് COVID-19; 10 പേർ കൂടി രോഗമുക്തി നേടി

Kerala News

കേരളത്തിൽ വെള്ളിയാഴ്ച 10 പേർ കൂടി കോവിഡ് 19 രോഗമുക്തി നേടി. കോഴിക്കോട് ജില്ലയിലുള്ള ഒരാൾക്ക് മാത്രമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കാസർഗോഡ് ജില്ലയിൽ ആറും എറണാകുളം ജില്ലയിൽ രണ്ടും ആലപ്പുഴ, മലപ്പുറം ജില്ലയിലെ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. 255 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 78,454 പേർ വീടുകളിലും 526 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.