ദുബായ്: ജിടെക്സ് ഗ്ലോബൽ 2025 ഒക്ടോബർ 13-ന് ആരംഭിക്കും

featured GCC News

45-മത് ജിടെക്സ് ഗ്ലോബൽ 2025 ഒക്ടോബർ 13-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് 45-മത് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനം 2025 ഒക്ടോബർ 13 മുതൽ 17 വരെ നീണ്ട് നിൽക്കും.

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നാണ് ജിടെക്സ് ഗ്ലോബൽ. ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിൽ 180 രാജ്യങ്ങളിൽ നിന്നായി 6800-ൽ പരം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 2000 സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു.

1200-ഓളം നിക്ഷേപകർ ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിൽ പങ്കെടുക്കുന്നതാണ്. ജിടെക്സ് ഗ്ലോബലിന്റെ അടുത്ത പതിപ്പ് (2026) മുതൽ പ്രദർശനത്തിന്റെ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.